ബെംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ മലയാളി ഡെന്റൽ വിദ്യാർഥിക്ക് ദാരുണാന്ത്യം
Thu, 13 Jan 2022

ബെംഗളൂരു: ബെംഗളൂരു കെങ്കേരിയിൽ ഉണ്ടായ ബൈക്കപകടത്തിൽ മലയാളി ഡെന്റൽ വിദ്യാർഥിക്ക് ദാരുണാന്ത്യം. തൃശ്ശൂർ ചാലക്കുടി എലഞ്ഞിപ്പറ കാവുങ്കൽ വീട്ടിൽ കെ.സി. ജെയിംസിന്റെയും ലിറ്റിയുടെയും മകൻ ആൽവിനാണ് (23) മരിച്ചത്. രാജരാജേശ്വരി ഡെന്റൽ കോളേജിൽ ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നു ആൽവിൻ. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ ആൽവിൻ സഞ്ചരിച്ച ബൈക്ക് ടിപ്പറിനുപിറകിൽ ഇടിച്ചാണ് അപകടം. ആൽവിൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.കൂടെയുണ്ടായിരുന്നയാൾ പരിക്കുകളോടെ രക്ഷപ്പെട്ടു.