Times Kerala

മലമ്പുഴ ഡാം നാളെ മുതൽ അഞ്ച് ദിവസത്തേക്ക് തുറക്കും

 
മ​ല​മ്പു​ഴ ഡാ​മി​ലെ ജ​ല​നി​ര​പ്പ് കു​ത്ത​നെ താഴുന്നു
മലമ്പുഴ ഡാം നാളെ മുതൽ അഞ്ച് ദിവസത്തേക്ക് തുറക്കും. കടുത്ത വരൾച്ചയും കുടിവെള്ള ക്ഷാമവും കാരണമാണ് ഡാം തുറക്കാൻ തീരുമാനമെടുത്തത്. നാളെ രാവിലെ 10 മുതൽ നിയന്ത്രിത അളവിൽ വെള്ളം ഒഴുക്കും. ജലസേചനത്തിന് ഉപയോഗിക്കരുതെന്ന് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ജില്ലാ കളക്ടറാണ് ഡാം തുറക്കാൻ നിർദ്ദേശിച്ച് ഉത്തരവിറക്കിയത്. മലമ്പുഴ ഡാമിൽ നിന്ന് പുഴയിലേക്ക് നാളെ മുതൽ വെള്ളം തുറന്നുവിടും. നാളെ രാവിലെ 5 ദിവസത്തേക്ക് 10 മണി മുതൽ ആണ് നിയന്ത്രിത അളവിൽ വെള്ളം തുറന്നു വിടുകയെന്നും കളക്ടർ അറിയിച്ചു.

Related Topics

Share this story