'മദനോത്സവം'; മോഷന്‍ പോസ്റ്റര്‍ റിലീസായി
Sun, 19 Mar 2023

സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന 'മദനോത്സവം' എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറപ്രവർത്തകർ പുറത്ത് വിട്ടു. രസകരമായ മോഷന്‍ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം കുടുംബത്തോടൊപ്പം പ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ ആഘോഷിക്കാന്‍ പറ്റുന്നതാണെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഇ. സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം രതീഷ് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. ചിത്രം വിഷുവിന് തിയേറ്ററുകളിലെത്തും.