എം. ശിവശങ്കർ ആശുപത്രി വിട്ടു
Sat, 18 Mar 2023

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടു. കഴിഞ്ഞ 11നാണ് കാൽമുട്ടു വേദനയെത്തുടർന്ന് ശിവശങ്കറിനെ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാൽമുട്ടിനു ശസ്ത്രക്രിയ ആവശ്യമുണ്ടെന്ന് ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ ബന്ധുക്കളുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യം തീരുമാനിക്കാമെന്നാണ് ശിവശങ്കർ അറിയിച്ചത്.