നിയമസഭയെ പോർമുഖമാക്കിയ പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമെന്ന് എം. വി ഗോവിന്ദൻ

നിയമസഭയെ പോർമുഖമാക്കിയ പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമെന്ന് എം. വി ഗോവിന്ദൻ
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിന് എതിരെ ഉയർന്നു വരുന്ന ആക്ഷേപം അട്ടിമറിക്കാനാണ് നിയമസഭയിലെ അവരുടെ പ്രതിഷേധമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ. നിയമസഭയെ പോർമുഖമാക്കിയ പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യം എന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ സ്‌പീക്കറുടെ ഓഫീസിൽ ഉപരോധിച്ചത് നിയമസഭാ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്തത്. സ്‌പീക്കർ പ്രവർത്തിക്കാൻ പ്രതിപക്ഷം അനുവദിക്കുന്നില്ല. ജനാധിപത്യത്തോടുള്ള അസഹിഷ്ണുതയുടെ ഭാഗമാണ് നിയമസഭയിൽ കണ്ട പ്രതിപക്ഷത്തിന്റെ നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമുള്ള വാർത്താസമ്മേളത്തിൽ മാധ്യമങ്ങളോട് സംരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം നടപടികൾക്കെതിരെ പ്രതിപക്ഷത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ഉയർന്നു വരണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.

Share this story