Times Kerala

 ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി; രണ്ടു പേര്‍ മരിച്ചു

 
 ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി; രണ്ടു പേര്‍ മരിച്ചു
കൊ​ച്ചി: ആ​ലു​വ​യി​ല്‍ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി മെ​ട്രോ തൂ​ണി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി ര​ണ്ടു​പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ആ​ന്ധ്രാ​പ്ര​ദേ​ശ് നെ​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ യ​ല്ലാ​ണ്ടി മ​ല്ലി​കാ​ര്‍​ജു​ന​യും ഷെ​യ്ഖ് ഹ​ബ​ബ് ബാ​ഷ​യു​മ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ 1.30ഓ​ടെ​യാ​ണ് അപകടം സംഭവിച്ചത്. 

 
ആ​ന്ധ്ര​യി​ല്‍ നി​ന്നും എ​റ​ണാ​കു​ള​ത്തേ​യ്ക്ക് മ​ത്സ്യ​വു​മാ​യി വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. മെ​ട്രോ പി​ല്ല​ര്‍ ന​മ്പ​ര്‍ 187ലേ​ക്കാ​ണ് ലോ​റി ഇ​ടി​ച്ചു​ക​യ​റി​യ​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

Related Topics

Share this story