കണ്ണപുരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു
Apr 4, 2024, 17:38 IST
![കണ്ണപുരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു](https://timeskerala.com/static/c1e/client/91214/uploaded/66c054aeabb037f5a3a8511f673ee83e.jpg)
കണ്ണൂർ: കണ്ണപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ അബൂബക്കർ സിദ്ദീഖ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തിരൂരിൽ നിന്ന് പഴയങ്ങാടി ഭാഗത്തേക്കു പോകുന്ന ബൈക്കും കണ്ണൂർ ഭാഗത്തേക്കു പോകുന്ന ലോറിയുമാണു കൂട്ടിയിടിച്ചത്. രാവിലെ 8.15 ഓടെ കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം കെഎസ്ടിപി റോഡിലാണ് അപകടം സംഭവിച്ചത്. അബൂബക്കർ സിദ്ദീഖ് അപകടസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ സഹയാത്രികനെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.