Times Kerala

താമരശ്ശേരി ചുരത്തിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം; വൻ ഗതാഗതക്കുരുക്ക്

 
താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണം: ടി സിദ്ദിഖ് എംഎൽഎ

വൈത്തിരി: താമരശ്ശേരി ചുരത്തിലെ ഒമ്പതാംവളവിന് സമീപം ലോറികൾ കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 10 മണിയോടെയാണ് ടിപ്പർ ലോറിയും ചരക്കുലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ടിപ്പർ ലോറി ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ടിപ്പർ ലോറിയിലെ ഡ്രൈവർ താമരശ്ശേരി സ്വദേശിയായ ജൗഹറിനാണ് പരിക്ക് പറ്റിയത്. ഇയാളെ വൈത്തിരി സർക്കാർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തെ തുടർന്ന് ചുരത്തിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ചുണ്ടയിൽ മുതൽ താഴെ നാലാംവളവ് വരെ വാഹനങ്ങളുടെ നീണ്ടനിരയാണുള്ളത്. അവധിദിവസം വയനാട്ടിലേക്ക് പുറപ്പെട്ട നൂറുകണക്കിന് വാഹനങ്ങളാണ് ചുരത്തിൽ കുടുങ്ങിക്കിടക്കുന്നത്.

Related Topics

Share this story