ലൊക്കേഷന്‍ മാനേജറും നടനുമായ ദാസ് തൊടുപുഴ അന്തരിച്ചു
Thu, 16 Mar 2023

മലയാള സിനിമയിലെ ലൊക്കേഷന്‍ മാനേജറും നടനുമായ ദാസ് തൊടുപുഴ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടന്ന് ചികിത്സയിലായിരുന്നു. നാടകങ്ങളിലൂടെയാണ് ദാസ് കലാരംഗത്തെത്തുന്നത്. എക്കരപ്പറമ്പില്‍ സുഗുണ ദാസ് എന്നാണ് യഥാര്‍ത്ഥ പേര്. നൂറ്റി എന്‍പതോളം സിനിമകളുടെ ലൊക്കേഷന്‍ മാനേജരായി പ്രവര്‍ത്തിച്ചിട്ടുള്ള ദാസ് ഏതാനും സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചു. ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്കു അവസരം നല്‍കാനായി 'വിസ്മയ ആര്‍ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍' എന്ന പേരില്‍ സംഘടനയ്ക്ക് രൂപം നല്‍കിയിരുന്നു.