Times Kerala

തദ്ദേശ വാർഡ് വിഭജന ബില്ല്; പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്

 
ഏ​റ്റ​വും കൂ​ടു​ത​ൽ അ​ഴി​മ​തി ന​ട​ക്കു​ന്ന​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ൽ: മ​ന്ത്രി എം.​ബി. രാ​ജേ​ഷ്
തദ്ദേശ വാർഡ് വിഭജന ബില്ലുമായി ബന്ധപ്പെട്ട പ്രതികരണവുമായി മന്ത്രി എം ബി രാജേഷ് രംഗത്ത്. ഇത് 2020ൽ പാസാക്കിയ ബില്ലാണെന്നും കോവിഡിന്റെ പശ്ചാത്തലത്തിൽ അന്ന് ബില്ല് പിൻവലിക്കേണ്ടിവന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
‘ആ ബില്ല് വീണ്ടും അവതരിപ്പിച്ചു, മറ്റു മാറ്റങ്ങൾ ഒന്നും കൊണ്ടുവന്നിട്ടില്ല. പ്രതിപക്ഷത്തോട് ബില്ലിന്റെ ചർച്ചയ്ക്ക് സഹകരിക്കണം എന്ന് മന്ത്രി ആവശ്യപ്പെട്ടിരുന്നു. സഹകരിക്കില്ല എന്ന് വ്യക്തമാക്കിയിരുന്നു. ബില്ല് പാസാക്കുന്നതിൽ എതിർപ്പില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.
 പ്രതിപക്ഷത്തിന് ചർച്ചയ്ക്ക് താല്പര്യമുണ്ടായിരുന്നില്ല. എങ്കിൽ ബില്ലിന്റെ ചർച്ച വരെ അവർ കാത്തുനിൽക്കുമായിരുന്നു എന്നും മന്ത്രി പറഞ്ഞു.

Related Topics

Share this story