Times Kerala

 വായ്പാ മേളയും സംരംഭകത്വ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു

 
 വായ്പാ മേളയും സംരംഭകത്വ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു
 കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ ജില്ലാ ഓഫീസ് എടപ്പറ്റ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് വായ്പാ മേളയും സംരംഭകത്വ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു. എടപ്പറ്റ പഞ്ചായത്ത് ഹാളിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ്് കബീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി റഹ്‌മത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സഫിയ വലിയാട്ടിൽ, കെ. ഹസീന, ഷബ്ന ടീച്ചർ, സി.കെ ഹാജറ, ചിത്ര പ്രഭാകരൻ, ഇ.എ അബ്ദുൽ നാസർ, പി. സരിത, യു. മുഹമ്മദ് റിയാസ്, പഞ്ചായത്ത് സെക്രട്ടറി സി.എ റോബിൻ, സി.ഡി.എസ് ചെയർപേഴ്സൺ ഷീജ സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു.
കെ.എസ്.ബി.സി.ഡി.സി മലപ്പുറം അസിസ്റ്റന്റ് ജനറൽ മാനേജർ എം.ടി മുഹമ്മദ് ഹനീഫ, കാളികാവ് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ എൻ. സന്തോഷ്‌കുമാർ, സംരംഭകത്വ പരിശീലകൻ എം. സാജൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്തു. കെ.എസ്.ബി.സി.ഡി.സി മലപ്പുറം പ്രൊജക്ട് അസിസ്റ്റന്റ് പി.കെ അബ്ദുൽ ഷുക്കൂർ നന്ദി പറഞ്ഞു.

Related Topics

Share this story