Times Kerala

വടകരയിൽ എൽകെജി വിദ്യാർഥി പനി ബാധിച്ച് മരിച്ചു; അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു

 
വടകരയിൽ എൽകെജി വിദ്യാർഥി പനി ബാധിച്ച് മരിച്ചു; അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു

വടകര: പനി ബാധിച്ച് എൽകെജി വിദ്യാർഥി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. വെള്ളികുളങ്ങര പായിക്കുണ്ടില്‍ ജമീലയുടെയും ആരിഫിന്റെയും മകന്‍ മുഹമ്മദ്ഹൈദിന്‍ സലാഹ് (5) ആണ് പണി ബാധിച്ച് മരിച്ചത്. ഓര്‍ക്കാട്ടേരി എംഎം സ്കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച മുഹമ്മദ്ഹൈദിന്‍ സലാഹ്. പനി ബാധിച്ച് ഇന്നലെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു ചികിത്സ തേടിയിരുന്നു. 
ഗുരുതരാവസ്ഥയിലായതോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് അസ്വാഭാവിക മരണത്തിന് വടകര പൊലീസ് കേസ് രജിസ്റ്റർചെയ്തു . മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Related Topics

Share this story