Times Kerala

 സാക്ഷരതാമിഷൻ അക്ഷരകൈരളി മാസിക സ്പോട്ട് രജിസ്ട്രേഷൻ ഇന്ന്

 
രജിസ്ട്രേഷൻ
 സാക്ഷരതാ മിഷൻ മുഖമാസികയായ അക്ഷരകൈരളിയുടെ പ്രചരണത്തിൻ്റെ ഭാഗമായി സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നു. പട്ടം പി എസ് സി ഓഫീസ് അങ്കണത്തിൽ ഇന്ന് (മെയ് 15) രാവിലെ 11 ന് ഡയറക്ടർ എ ജി ഒലീന ഉദ്ഘാടനം ചെയ്യും. മാസികയുടെ വരിക്കാരാകാൻ താത്പര്യമുള്ളവർക്ക് പേരും വിലാസവും നൽകി രജിസ്റ്റർ ചെയ്യാം. 150 രൂപയാണ് വാർഷിക വരിസംഖ്യ. ചലച്ചിത്ര താരം ഇന്ദ്രൻസ് മാസികയുടെ വരിക്കാരനായി. സെൻട്രൽ ജയിലിൽ 10 പേർ അക്ഷരകൈരളിയുടെ വരിക്കാരായി. വരിസംഖ്യ സ്പോൺസർഷിപ്പിലൂടെയാണ് ലഭിച്ചത്. കേരള മഹിളാ സമഖ്യയുടെ സംസ്ഥാന ഓഫീസ് ജീവനക്കാരും മാസികയുടെ വരിക്കാരായി. ജില്ലയിൽ ഒരു മാസത്തിനുള്ളിൽ 700 പേരാണ് അക്ഷരകൈരളി മാസികയുടെ വരിക്കാരായത്. മറ്റ് കേന്ദ്രങ്ങളിലേക്കും മാസികയുടെ സ്പോട്ട് രജിസ്ട്രേഷൻ വ്യാപിപ്പിക്കുമെന്ന് ജില്ലാ കോർഡിനേറ്റർ പറഞ്ഞു.

Related Topics

Share this story