Times Kerala

കഴിഞ്ഞ വര്‍ഷം ഇലക്ടറല്‍ ബോണ്ട് വഴി ബിജെപിക്ക് കിട്ടിയത് 1300 കോടി

 
 ബി​ജെ​പി സം​സ്ഥാ​ന ഭാ​ര​വാ​ഹി യോ​ഗം ഇ​ന്ന് തൃ​ശൂ​രി​ൽ

ഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ബിജെപിക്ക് കിട്ടിയത് ഏകദേശം 1300 കോടി രൂപ. ബിജെപിയുടെ ആകെ വരുമാനത്തിന്റെ 54 ശതമാനമാണ് ഇലക്ടറല്‍ ബോണ്ടുകളിലൂടെ മാത്രം ലഭിച്ചിരിക്കുന്നത്. ഇക്കാലയളവില്‍ കോണ്‍ഗ്രസിന് ലഭിച്ചതിനേക്കാള്‍ ഏഴിരട്ടിയാണിത്.

2022-23 സാമ്പത്തിക വര്‍ഷത്തില്‍  ഇലക്ടറല്‍ ബോണ്ടിലൂടെ 1294.14 കോടിയാണ്ബിജെപിക്ക് ലഭിച്ചത്. ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2361 കോടിയായിരുന്നു ബിജെപിയുടെ മൊത്തം വരുമാനം. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1917 കോടിയായിരുന്നു.


 

Related Topics

Share this story