Times Kerala

ലാപ്‌ടോപ്പ് വിതരണം ചെയ്തു
 

 
rgr

കണ്ണമ്പ്ര ഗ്രാമപഞ്ചായത്തില്‍ ബിരുദ പഠനം നടത്തുന്ന എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു. എസ്.സി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ലാപ്‌ടോപ്പ് വിതരണം ചെയ്തത്. 

കണ്ണമ്പ്ര പഞ്ചായത്ത് ഹാളില്‍ നടന്ന ലാപ്‌ടോപ്പ് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം. സുമതി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ആര്‍. മുരളി അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ രജനി സുധാകരന്‍, പി. സോമസുന്ദരന്‍, ജയന്തി പ്രകാശന്‍, പഞ്ചായത്ത് സെക്രട്ടറി സി.വി ഷാന്റോ, അസിസ്റ്റന്റ് സെക്രട്ടറി മൃദുല എന്നിവര്‍ സംസാരിച്ചു.

Related Topics

Share this story