Times Kerala

 ഭൂ​മി അ​ഴി​മ​തി​ക്കേ​സ്: ഹേ​മ​ന്ത് സോ​റ​നെ ഇ​ഡി ചോ​ദ്യം​ചെ​യ്യു​ന്നു

 
 ഭൂ​മി അ​ഴി​മ​തി​ക്കേ​സ്: ഹേ​മ​ന്ത് സോ​റ​നെ ഇ​ഡി ചോ​ദ്യം​ചെ​യ്യു​ന്നു
റാ​ഞ്ചി: ഭൂ​മി കും​ഭ​കോ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സി​ല്‍ ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം​ചെ​യ്യു​ന്നു. റാ​ഞ്ചി​യി​ലെ വ​സ​തി​യി​ലെ​ത്തി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ സോ​റ​നെ ചോ​ദ്യം​ചെ​യ്യു​ന്ന​ത്. രാ​ജി അ​ഭ്യൂ​ഹം വ​ലി​യ​തോ​തി​ൽ ശ​ക്ത​മാ​യി​രി​ക്കേ വ​ൻ സു​ര​ക്ഷാ സ​ന്നാ​ഹ​ങ്ങ​ളാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​റ​സ്റ്റി​ലേ​ക്ക് നീ​ങ്ങി​യാ​ൽ രാ​ജി​വ​ച്ച് ഭാ​ര്യ ക​ൽ​പ​ന സോ​റ​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​നാ​ണ് നീ​ക്കം. നേ​ര​ത്തെ പ​ത്തു​ത​വ​ണ ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ഇ​ഡി അ​ദ്ദേ​ഹ​ത്തി​ന് നോ​ട്ടീ​സ് ന​ല്കി​യി​രു​ന്നു. ഇ​ന്ന് ചോ​ദ്യം​ചെ​യ്യ​ലി​ന് ത​യാ​റാ​ണെ​ന്ന് സോ​റ​ൻ ഇ​ഡി നോ​ട്ടീ​സി​നു മ​റു​പ​ടി ന​ല്കി​യ​ത്.  

Related Topics

Share this story