Times Kerala

ഭൂമി ഇടപാട് കേസ്; മാത്യു കുഴൽനാടൻ റവന്യൂ വകുപ്പിന് മുമ്പിൽ ഹാജരാകണം

 
മാ​ത്യു കു­​ഴ​ല്‍­​നാ­​ട­​നെ­​തി­​രേ റ­​വ­​ന്യു­​വ­​കു​പ്പ് കേ­​സെ­​ടു​ത്തു

ചിന്നക്കനാൽ ഭൂമി ഇടപാട് കേസിൽ റവന്യൂ വകുപ്പിന് മുമ്പിൽ ഹാജരാകാൻ മാത്യു കുഴൽനാടന് നോട്ടീസ്. ഫെബ്രുവരി എട്ടിന് ഉടുമ്പൻചോല താലൂക്ക് ഓഫീസിൽ ഹാജരാകണമെന്നാണ് അറിയിപ്പ്. മാത്യു കുഴൽനാടൻ 50 സെന്റിൽ അധികം ഭൂമി അനധികൃതമായി കൈവശം വെച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നോട്ടീസ് നൽകിയത്.

തമിഴക വെട്രി കഴകത്തിന്റെ ആദ്യ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്തി നടൻ വിജയ്

ഡൽഹി: തമിഴ്‌നാട്ടിൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇളയ ദളപതി വിജയ്, തനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം ഹോബിയല്ലെന്നും വിജയ് പറഞ്ഞു. അതേസമയം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയുടെ രാഷ്ട്രീയ പാര്‍ട്ടി മത്സരിക്കില്ല. ഈ തെരഞ്ഞെടുപ്പിൽ ആരെയും പിന്തുണക്കില്ലെന്ന് പറഞ്ഞ അദ്ദേഹം രണ്ട് വര്‍ഷത്തിന് ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച് ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്നും അറിയിച്ചു. പാർട്ടിയുടെ ആദ്യ യോഗം ശനിയാഴ്ച ചേരും. ശനിയാഴ്ച ജില്ലാ സെക്രട്ടറിമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 49-ആം വയസ്സിലാണ് താരം രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്.

ജനുവരി 26 ന് തന്റെ വീട്ടിൽ വിളിച്ചു ചേര്‍ത്ത പാര്‍ട്ടി നേതാക്കളുടെ യോഗത്തിൽ തന്നെ വിജയ് തന്റെ നിലപാട് അറിയിച്ചിരുന്നു. ആരാധക കൂട്ടായ്മ ആയ വിജയ് മക്കൾ ഇയക്കത്തിന്റെ യോഗത്തിൽ വച്ചാണ് സ്വന്തം പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റര്‍ ചെയ്യാനുള്ള തീരുമാനം വിജയ് വ്യക്തമാക്കിയത്. 

Related Topics

Share this story