Times Kerala

കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു നെല്‍കൃഷിക്ക് 1.05 കോടി
 

 
thrh

കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 17.43 കോടി രൂപ വരവും 16.94 കോടി രൂപ ചെലവും 48.86 ലക്ഷം രൂപ മിച്ചവുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ഉത്പാദന മേഖലയില്‍ നെല്‍കൃഷിക്ക് 1.05 കോടിയും ആരോഗ്യം, ശുചിത്വം, മാലിന്യ നിര്‍മാര്‍ജനത്തിന് 1.54 കോടിയും ക്ഷീര മേഖലക്ക് 25 ലക്ഷവും വകയിരുത്തി. പാര്‍പ്പിട മേഖലക്ക് 1.26 കോടിയും പട്ടികജാതി ക്ഷേമത്തിന് 1.64 കോടിയും പശ്ചാത്തല മേഖലയില്‍ 2.07 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സജിത ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാര്‍, അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു

Related Topics

Share this story