HomeKeralaകുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: പെൺകുട്ടിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവുണ്ടെന്ന്...

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: പെൺകുട്ടിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവുണ്ടെന്ന് പോലീസ് | Kumbh Mela

കൊച്ചി: കുംഭമേള വൈറൽ താരത്തിൻ്റെ വിവാദ വിവാഹത്തിൽ, പെൺകുട്ടിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. ഇക്കാര്യം കേരളത്തിലെത്തിയ മധ്യപ്രദേശ് പോലീസ് സംഘത്തെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.(Kumbh Mela viral star’s wedding, Police say court orders not to arrest girl)

കോടതി ഉത്തരവുള്ളതിനാൽ പെൺകുട്ടിയെ കസ്റ്റഡിയിലെടുക്കാൻ മധ്യപ്രദേശ് പോലീസിന് നിയമതടസ്സമുണ്ട്. തനിക്ക് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി കൊച്ചി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ പോലീസ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.

ഒരു സംസ്ഥാനത്തെ പോലീസ് സേന മറ്റൊരു സേനയ്ക്ക് നൽകേണ്ട അടിസ്ഥാനപരമായ സഹായങ്ങൾ മാത്രമാണ് മധ്യപ്രദേശ് പോലീസിന് നൽകിയതെന്ന് കമ്മീഷണർ വ്യക്തമാക്കി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിൽ ഭർത്താവിനെതിരെ മധ്യപ്രദേശിൽ കേസുണ്ട്. ഇതിന്റെ ഭാഗമായാണ് പോലീസ് കൊച്ചിയിലെത്തിയത്.

Clickable Info Box