Times Kerala

 കുമരകം സ്വദേശി ദർശൻ 2.0 പരിശീലനപരിപാടി: അപേക്ഷിക്കാം

 
apply പൈത്തൺ പ്രോഗ്രാമിങ് പരിശീലനത്തിന് പട്ടികജാതി ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം
 കോട്ടയം: ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനായി കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം കുമരകത്ത് നടപ്പാക്കുന്ന സ്വദേശ് ദർശൻ 2.0 സ്‌കീമിൽ വിഭാവനം ചെയ്യുന്ന ടൂറിസം പദ്ധതികളുടെ മാർക്കറ്റിംഗ് /പ്രൊമോഷനുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് നേതൃത്വം നൽകുന്ന പരിശീലനപരിപാടികളിലേക്ക് 18 വയസിനു മുകളിലുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ പത്താംക്ലാസ് പാസായിരിക്കണം.
രണ്ടുമുതൽ ആറുദിവസം വരെ നീളുന്ന, പ്രതിദിനം 300 രൂപ സ്‌റ്റൈപെന്റും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റും ലഭിക്കുന്ന ടൂറിസം ബോധവൽക്കരണ പരിപാടി, ആറുദിവസം നീളുന്ന പ്രതിദിനം 300 രൂപ സ്‌റ്റൈപന്റും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റും ലഭിക്കുന്ന നൈപുണ്യപരിശോധനയും സർട്ടിഫിക്കേഷനും, ആറാഴ്ച നീളുന്ന, പ്രതിദിനം 750രൂപ സ്‌റ്റൈപന്റും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റും ലഭിക്കുന്ന ഭാഷാ ഫെസിലിറ്റേറ്റേഴ്സ് പ്രോഗ്രാം എന്നീ പരിപാടികളിലാണ് പരിശീലനം. താൽപര്യമുള്ളവർ രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോയും പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ആധാർ, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പും സഹിതം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് ഫോൺ 9946723859

Related Topics

Share this story