Times Kerala

 കുടുംബശ്രീ പരിശീലനം നടത്തി

 
കുടുംബശ്രീ ഓണം ഫെസ്റ്റ് ഉദ്ഘാടനം 28ന്
 

കുടുംബശ്രീ സി ഡി എസ് അക്കൗണ്ടന്റ്മാര്‍ക്കുള്ള പരിശീലനം തൃശ്ശൂര്‍ കിലയില്‍ നടന്നു. പരിശീലന പരിപാടി കില ഡയറക്ടര്‍ ജനറല്‍ ജോയ് ഇളമണ്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംസ്ഥാന മിഷന്റെയും കിലയുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയില്‍ വിവിധ ഘട്ടങ്ങളിലായി എല്ലാ ജില്ലകളിലെയും കുടുംബശ്രീ സി ഡി എസ് അക്കൗണ്ടൻ്റുമാരെ പരിശീലിപ്പിക്കും. കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, പുതിയ രീതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു. അഞ്ചാംഘട്ട പരിശീലന പരിപാടിയില്‍ മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള അക്കൗണ്ടന്റ്മാരാണ് പങ്കെടുത്തത്.

 പരിശീലന പരിപാടിയില്‍ കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ സി.സി നിഷാദ്, തൃശ്ശൂര്‍ ജില്ലാ മിഷന്‍ ഡി പി എം റെജി തോമസ്, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപ എസ്. നായര്‍, അനിയന്‍കുഞ്ഞ്, എം.എസ് പ്രമീള, സംഗീത, ഇ. ശ്രീലത തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

Related Topics

Share this story