Times Kerala

യാത്രക്കാർക്കായി കുടിവെള്ള വിതരണ പദ്ധതി ആരംഭിച്ച് കെഎസ്ആർടിസി 

 
yjtjj

കെഎസ്ആർടിസി ഹില്ലി അക്വയുമായി സഹകരിച്ച് യാത്രക്കാർക്കായി കുടിവെള്ള വിതരണ പദ്ധതി ആരംഭിച്ചു. യാത്രക്കാർക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കെഎസ്ആർടിസി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്

കെഎസ്ആർടിസിയുടെ ഫേസ്ബുക് പോസ്റ്റ്: 


ഹില്ലി അക്വായും കെഎസ്ആർടിസിയുമായി ചേർന്ന് യാത്രക്കാർക്കായി 'കുടിവെള്ള വിതരണ പദ്ധതി'
യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കുന്നതിനായി  കെഎസ്ആർടിസിയുടെ പുതിയ പദ്ധതി ...
സർക്കാർ സംരംഭമായ ഹില്ലി അക്വായുമായി ചേർന്ന് കെഎസ്ആർടിസി കുപ്പിവെള്ള വിതരണം ആരംഭിക്കുകയാണ്.
ലിറ്ററിന് 20 രൂപ നിരക്കിൽ കുപ്പി വെള്ള വിതരണം ചെയ്യുന്ന കമ്പനികൾ അനുദിനം വർദ്ധിച്ചുവരികയാണ്.
കെഎസ്ആർടിസി ഇത്തരത്തിൽ ഒരു സംരംഭം ആരംഭിക്കുമ്പോൾ ഏറ്റവും വിശ്വാസയോഗ്യമായ സർക്കാർ ഉടമസ്ഥതയിലുള്ള ഹില്ലി അക്വാ തന്നെ തെരഞ്ഞെടുത്തത് ഏറ്റവും ശുദ്ധവും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും തയ്യാറാക്കപ്പെടുന്ന ദാഹജലം കുറഞ്ഞ ചെലവിൽ യാത്രക്കാർക്ക് എത്തിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോട് കൂടിയാണ്.
ഒരു ലിറ്ററിന് 15 രൂപ നിരക്കിൽ സൂപ്പർ ഫാസ്റ്റ് മുതൽ ഉയർന്ന ശ്രേണിയിലുള്ള എല്ലാ സർവീസുകളിലും ബസ്സിനുള്ളിൽ തന്നെ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കുകയാണ് '. കൂടാതെകെഎസ്ആർടിസിയെ ആശ്രയിച്ച് എത്തുന്ന മറ്റു യാത്രക്കാർക്കായി കെഎസ്ആർടിസി ബസ്റ്റാൻഡുകളിൽ നിന്നും ശുദ്ധജലം നേരിട്ട് വാങ്ങാവുന്നതാണ്.
കൂടാതെ ബൾക്ക് പർച്ചേസിംഗ് സംവിധാനവും കെഎസ്ആർടിസി ഒരുക്കുന്നുണ്ട്. ഇതിനായി ഹോൾസെയിൽ വിലയിൽ ലിറ്റിറിന് പത്തു രൂപ നിരക്കിൽ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.

Related Topics

Share this story