Times Kerala

ബസുകള്‍ വൃത്തിയാക്കാനുള്ള വേതനം കൂട്ടി കെഎസ്ആര്‍ടിസി

 
കെഎസ്ആര്‍ടിസി കാക്കിയിലേക്ക് മടങ്ങുന്നു; രണ്ട് ജോഡി യൂണിഫോം ജീവനക്കാര്‍ക്ക് സൗജന്യം

കെഎസ്ആര്‍ടിസി ബസുകള്‍ വൃത്തിയാക്കുന്ന ജീവനക്കാർക്കുള്ള വേതനം ഉയർത്തി. പുതിയ നിരക്ക് ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഒരു ഡ്യൂട്ടിക്കിടയില്‍ ഒരാള്‍ കഴുകേണ്ടുന്ന പരമാവധി ബസുകളുടെ എണ്ണം 15 ആണ്. നേരത്തെയും 15 തന്നെയായിരുന്നു എണ്ണം. കൃത്യമായ ഇടവേളകളില്‍ കഴുകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചെക്ക് ലിസ്റ്റ് പരിഗണനയിലാണെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.

ബസ് വൃത്തിയാക്കുന്നതിന് വേതനം കൂട്ടിയതോടെ ഇടവേളകളും കൂട്ടിയിട്ടുണ്ടെന്ന് ജീവനക്കാർ വ്യക്തമാക്കി. ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ തുടങ്ങിയ ബസുകൾ ദിവസവും കഴുകിയിരുന്നത് ഇപ്പോള്‍ രണ്ടുദിവസത്തിലൊരിക്കല്‍ കഴുകിയാൽ മതിയെന്നാണ് നിര്‍ദേശമെന്നാണ് ജീവനക്കാർ പറഞ്ഞത്. ഇത് കൂടാതെ ഈ ബസുകള്‍ ആഴ്ചയിലൊരിക്കല്‍ കഴുകി ബ്രഷ് ചെയ്ത് തുടച്ചിരുന്നത്, ഇപ്പോള്‍ മാസത്തിലൊരിക്കല്‍ മതിയെന്നാണ് നിർദേശിച്ചിരിക്കുന്നതെന്നും ജീവനക്കാർ കൂട്ടിച്ചേർത്തു.

Related Topics

Share this story