കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി; ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം
May 10, 2024, 15:42 IST
![കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി; ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം](https://timeskerala.com/static/c1e/client/91214/uploaded/118e1847899ba207228760f9f64ed4c3.webp)
കൊച്ചി: പാലാരിവട്ടം ചക്കരപറമ്പില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. രാവിലെ ആറരയ്ക്ക് രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങിയാണ് അപകടംസംഭവിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഓര്‍ഡിനറി ബസിനും തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ഗരുഡ ബസിനും ഇടയിൽ ബൈക്ക് കുടുങ്ങുകയായിരുന്നു.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
അഗ്നിരക്ഷാ സേനയെത്തി ബസ് വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്തത്. രണ്ടുപേരും അപകട സ്ഥലത്തുതന്നെ മരിച്ചു. അപകടത്തെ തുടര്‍ന്ന് നിസാരപരിക്കേറ്റ ഏഴു ബസ് യാത്രികരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.