ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു
Sep 18, 2023, 22:12 IST

ചാലക്കുടി: ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. ഓടിക്കൊണ്ടിരിക്കേ പിൻവശത്തെ ടയറിന് തീപിടിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ അതിരപ്പിള്ളി റോഡിൽ കൂടപ്പുഴ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് മുന്നിലാണ് സംഭവം നടന്നത്. രണ്ടുകൈ -ചാലക്കുടി റൂട്ടിൽ ഓടുന്ന ഓർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്.

പിന്നിലെ വാഹനത്തിൽ വന്നവരാണ് തീപിടിത്തം ശ്രദ്ധയിൽപ്പെടുത്തിയത്. ഉടൻ വണ്ടി നിർത്തി യാത്രക്കാരെ ഇറക്കുകയായിരുന്നു. അഗ്നിരക്ഷ സേനയെത്തി തീ അണച്ചതോടെ ദുരന്തം ഒഴിവായി. സംഭവത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ല.