കോഴിക്കോട്: ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് തെറിച്ചുവീണ് സ്കൂൾ വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കക്കട്ടിൽ മണിയൂർതാഴെ സ്വദേശിനിയായ വൈഗയ്ക്കാണ് (16) പരിക്കേറ്റത്. പ്ലസ്‌വൺ വിദ്യാർത്ഥിനിയാണ്.(KSRTC Bus Accident Kozhikode School Student Injured After Falling Off Moving Bus)
കുട്ടിയുടെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. കക്കട്ടിൽ വെച്ച് പ്രിയദർശിനി കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്നതിനിടയിലായിരുന്നു അപകടം. ബസിൽ കടുത്ത തിരക്കായതിനാൽ ഡോർ കൃത്യമായി അടയ്ക്കാൻ സാധിച്ചിരുന്നില്ല.
കുട്ടി ബസ് മുന്നോട്ട് എടുക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി വാതിൽ തുറന്ന് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. പരിക്കേറ്റ വൈഗയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story Summary
A Class 11 student named Vaiga sustained injuries to her head and arm after falling off a moving KSRTC bus in Kakkattil, Kozhikode. The accident occurred due to heavy rush on the bus, which prevented the door from closing properly, causing the student standing near the steps to fall out.


