Times Kerala

കെഎസ്ഇബി മീറ്റർ റീഡർ നിയമനവും പിഎസ് സി ലിസ്റ്റും കോടതി റദ്ദാക്കി; 100ലധികം പേർ അയോഗ്യരാകും


 

 
കെഎസ്ഇബി മീറ്റർ റീഡർ നിയമനവും പിഎസ് സി ലിസ്റ്റും കോടതി റദ്ദാക്കി; 100ലധികം പേർ അയോഗ്യരാകും
കൊച്ചി: കെഎസ്ഇബി മീറ്റർ റീഡർ നിയമനവും പി എസ് സി ലിസ്റ്റും റദ്ദാക്കി ഹൈക്കോടതി. അയോഗ്യരായ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തിയത് റാങ്ക് ലിസ്റ്റ് ദുർബലപ്പെടുത്തിയെന്നും, യോഗ്യരായ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ പിഎസ് സി വഴി നിയമനം നേടിയ 100 ലധികം പേർ അയോഗ്യരാവും. ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് സി എസ് സുധ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. യോഗ്യതയുണ്ടായിട്ടും നിയമനത്തിൽ പരിഗണിക്കാത്തിനെതിരെ തൃശൂർ സ്വദേശി മുഹമ്മദ് നയിം കൊല്ലം സ്വദേശി നിസാമുദ്ദീൻ എന്നിവരാണ് കോടതിയെ സമീപിച്ചത്. 

Related Topics

Share this story