ഐസ്‌ക്രീം വിപണനകേന്ദ്രം നടത്തുന്ന യുവ സംരംഭകന് നഷ്ടം ഉണ്ടാക്കിയെന്ന പ്രചരണം വസ്തുതാപരമല്ലെന്ന് കെ എസ് ഇ ബി
Fri, 17 Mar 2023

കൊല്ലം: അറിയിപ്പ് നല്‍കാതെ വൈദ്യുതി വിച്ഛേദിച്ച് ഐസ്‌ക്രീം വിപണനകേന്ദ്രം നടത്തുന്ന യുവ സംരംഭകന് നഷ്ടം ഉണ്ടാക്കിയെന്ന പ്രചരണം വസ്തുതാപരമല്ലെന്ന് കെ എസ് ഇ ബി ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഈ സ്ഥാപനം ഐസ്‌ക്രീം വിപണനകേന്ദ്രമായി പ്രവര്‍ത്തിക്കുന്നതിനുള്ള വൈദ്യുതി കണക്ഷന്‍ കെ എസ് ഇ ബി എല്‍ കടപ്പാക്കട സെക്ഷനില്‍ നിന്നും എടുത്തിട്ടില്ല. വൈദ്യുതി ബന്ധം വിച്ഛേദിക്കാതിരിക്കാന്‍ കുടിശിക തുകയായ 214 രൂപ അടക്കണമെന്ന് എസ് എം എസ് അയച്ചെങ്കിലും മാര്‍ച്ച് ആറ് വരെ അടച്ചിരുന്നില്ല. ഉപഭോക്താവിന്റെ ഫോണില്‍ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് മാര്‍ച്ച് ഒമ്പതിന് രാവിലെ 9.30ന് വൈദ്യുതി വിച്ഛേദിച്ചത്.
അടുത്ത ദിവസം വൈകിട്ട് 5.36ന് ഓണ്‍ലൈനായി കുടിശിക അടച്ചതിനെ തുടര്‍ന്ന് അന്നേദിവസം 6.30ന് തന്നെ കണക്ഷന്‍ പുനസ്ഥാപിച്ചു. വൈദ്യുതി വിച്ഛേദിച്ച് രണ്ട് ദിവസമായിട്ടും സ്ഥാപനം നടത്തുന്നവരുടെ ഭാഗത്ത് നിന്നും യാതൊരു അറിയിപ്പും ഉണ്ടായിട്ടില്ല. സാധാരണ നിലയില്‍ കുടിശിക അടച്ച ഉപഭോക്താക്കള്‍ ഫോണില്‍ ബന്ധപ്പെട്ടാല്‍ ഉടന്‍ വൈദ്യുതി പുനസ്ഥാപിച്ച് നല്‍കാറുണ്ട്. നിയമം അനുശാസിക്കുന്ന നടപടി മാത്രമാണ് കെ എസ് ഇ ബി സ്വീകരിച്ചതെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.