Times Kerala

കെ എസ് ഹരിഹരനെ ഭീഷണിപ്പെടുത്തിയ കേസ്: ആറു പേര്‍ അറസ്റ്റില്‍

 
കെ എസ് ഹരിഹരനെ ഭീഷണിപ്പെടുത്തിയ കേസ്: ആറു പേര്‍ അറസ്റ്റില്‍
കോഴിക്കോട്: ആര്‍എംപി നേതാവ് കെ എസ് ഹരിഹരനെ ഭീഷണിപ്പെടുത്തിയ കേസില്‍ ആറു പേര്‍ പിടിയിൽ. കഴിഞ്ഞ ദിവസം പ്രതികള്‍ സഞ്ചരിച്ച കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അറസ്റ്റ് ചെയ്തവരെ തേഞ്ഞിപ്പലം പൊലീസ് ചോദ്യം ചെയ്യുകയാണ്. ഹരിഹരന്റെ വീടിന് മുന്നിൾ വന്ന് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. 
പ്രതികള്‍ ഉപയോഗിച്ച കെ.എല്‍ -18 എന്‍ 7009 നമ്പര്‍ ഹ്യുണ്ടായ് കാറാണ് ചൊവ്വാഴ്ച ഉച്ചയോടെ തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വാഹന ഉടമ സിബിന്‍ ലാലിന്റെ തേഞ്ഞിപ്പലം ഒലിപ്രംകടവിലെ വീട്ടില്‍നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
സംഭവസമയത്ത് സിബിന്‍ ലാല്‍ കാറില്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരമെന്ന് പൊലീസ് അറിയിച്ചിരുന്നു. മറ്റു ചിലരാണ് ഈ കാര്‍ ഉപയോഗിച്ചിരുന്നത്. 

Related Topics

Share this story