മുസ്ലിം ലീഗിൽ നിന്ന് കെ.എസ്.ഹംസയെ പുറത്താക്കി
Sat, 18 Mar 2023

കോഴിക്കോട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സമിതിയുടെ അന്വേഷണത്തിൽ ഹംസ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് കണ്ടെത്തിയിരുന്നു. അച്ചടക്ക സമിതിയുടെ ശുപാർശയിൽ സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളാണ് നടപടിയെടുത്തത്. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയെ വിമർശിച്ചതിനെ തുടർന്ന് ഹംസ നേരത്തെയും പാർട്ടി നടപടി നേരിട്ടിരുന്നു.