കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; വടകര സ്വദേശി പിടിയിൽ
Wed, 15 Mar 2023

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ മയക്കുമരുന്ന് വേട്ട. കഞ്ചാവും ഹാഷിഷ് ഓയിലുമായി വടകര വില്യാപ്പള്ളി സ്വദേശിയെ പിടികൂടി. വില്യാപ്പളളി തിരുമന കാരാളിമീത്തൽ വീട്ടിൽ ഫിറോസ് എന്ന 45-കാരനെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.ശരത് ബാബുവും സംഘവും പിടികൂടിയത്. കോഴിക്കോട് അരയിടത്തുപാലം-എരഞ്ഞിപ്പാലം മിനി ബൈപ്പാസിൽ ശാസ്ത്രി നഗർ കോളനിയിലേക്ക് പോകുന്ന റോഡിൽ മാരുതി സ്വിഫ്റ്റ് കാറിൽ നിന്നാണ് രണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇയാൾ താമസിക്കുന്ന വളയനാട് പോത്തഞ്ചേരി താഴത്തെ വാടകവീട്ടിൽ നിന്ന് 35 കിലോഗ്രാം കഞ്ചാവും 760 ഗ്രാം ഹാഷിഷും കണ്ടെടുത്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.