Times Kerala

കോഴിക്കോട് 5 വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസ്; അമ്മയെ വെറുതെ വിട്ടു 

 
ഡോ. സുബ്ബിയ വധക്കേസ്: കോടതി 7 പേർക്ക് വധശിക്ഷയും, 2 പേർക്ക് ജീവപര്യന്തം തടവും വിധിച്ചു

കോഴിക്കോട്: കോഴിക്കോട് പയ്യാനക്കലിൽ അഞ്ച് വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മയെ കോടതി വെറുതെ വിട്ടു. സാഹചര്യത്തെളിവുകളുടെ അഭാവത്തിലാണ് കുട്ടിയുടെ അമ്മ സമീറയെ കോടതി വെറുതെവിട്ടത്. കോഴിക്കോട് പോക്സോ കോടതിയാണ് വിധി പറഞ്ഞത്. 

അമ്മ സമീറ കുറ്റം ചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. 2021 ജൂലൈ 7 നായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിക്കോട് പയ്യാനക്കൽ ചാമുണ്ഡിവളപ്പിലെ അഞ്ച് വയസുകാരി ഫാത്തിമ റന ആണ് അമ്മയുടെ കൈകൊണ്ട് കൊല്ലപ്പെട്ടത്. ദു‍മന്ത്രവാദത്തിന്‍റെ  മറവിൽ കുട്ടിയെ അമ്മ കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. എന്നാൽ ഇവർ കുറ്റംചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും സാഹചര്യത്തെളിവുകൾ കുട്ടിയുടെ അമ്മയ്ക്ക് എതിരല്ലെന്നും കോടതി കണ്ടെത്തി. 

Related Topics

Share this story