വിദ്യാര്‍ഥികളടക്കം നൂറിലേറെപ്പേര്‍ക്ക് കോവിഡ്; തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജ് അടച്ചു

covid
 തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടർന്ന്  തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജ് അടച്ചു. വിദ്യാര്‍ഥികളടക്കം നൂറിലേറെപ്പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് . പത്തുജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തിരുവല്ല കുമ്പനാട് എസ്ബിഐ ശാഖയും അടച്ചു.സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രതിദിന കോവിഡ് രോഗികള്‍ 10,000 കടന്നു. ഇന്നലെ തിരുവനന്തപുരത്താണ് ഏറ്റവുമധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Share this story