കോവിഡ് മൂന്നാം തരംഗം: കളക്ടറേറ്റിൽ 24 മണിക്കൂറുംപ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം

 കോവിഡ് മൂന്നാം തരംഗം: കളക്ടറേറ്റിൽ 24 മണിക്കൂറുംപ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം
 

കോട്ടയം: കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കളക്ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം തുറന്നതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.  

ക്വാറന്റൈൻ, ടെസ്റ്റിംഗ്, മറ്റു നിയന്ത്രണങ്ങൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കാൻ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും. പകൽ സമയത്ത് 9188610015 എന്ന നമ്പരിലും രാത്രിയിൽ 9188610017 എന്ന നമ്പരിലും വിളിക്കാം. വാക്സിനേഷൻ സംബന്ധിച്ച സംശയങ്ങൾക്ക് 9188610016 എന്ന നമ്പറിൽ ബന്ധപ്പെടാം.

Share this story