Description
Digital Voice of Kerala
Saturday, June 6, 2026

Digital Voice of Kerala
HomeKeralaകൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പറും കൂട്ടിയിടിച്ച് വൻ അപകടം:2 പേർക്ക് ദാരുണാന്ത്യം | Kondotty...

കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പറും കൂട്ടിയിടിച്ച് വൻ അപകടം:2 പേർക്ക് ദാരുണാന്ത്യം | Kondotty Accident

🎙️ Latest Podcast

മലപ്പുറം: കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ ഭയാനകമായ വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. പാലക്കാട് വടവന്നൂർ സ്വദേശി രാജേഷ് (ട്രാവലർ ഡ്രൈവർ), കൊല്ലങ്കോട് സ്വദേശി രമണി എന്നിവരാണ് മരണപ്പെട്ടത്. പുലർച്ചെ ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.(Kondotty Accident Two Dead)

പാലക്കാടുനിന്നും കൊട്ടിയൂരിലേക്ക് തീർഥാടനയാത്ര പോവുകയായിരുന്ന 27 അംഗ സംഘം സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ടിപ്പർ ലോറിയുമായി ട്രാവലർ നേരിട്ട് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ട്രാവലറിലുണ്ടായിരുന്നവരും ലോറിയിലുണ്ടായിരുന്നവരുമായി നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു.

പരുക്കേറ്റ 13 പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും, 15 പേരെ ഫറൂക്ക് താലൂക്ക് ആശുപത്രിയിലും അടിയന്തര ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് സ്ഥലത്ത് എത്തിയ പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Story Summary

A tragic head-on collision between a traveler van and a tipper lorry in Kondotty, Malappuram, resulted in the death of two pilgrims and left several others injured. The group was traveling from Palakkad to Kottiyoor when the accident occurred in the early hours of Saturday.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.