Times Kerala

 കൊല്ലത്ത് കിണറ്റിലകപ്പെട്ട ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു

 
 കൊല്ലത്ത് കിണറ്റിലകപ്പെട്ട ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു
കൊല്ലം: ജില്ലയിലെ മടത്തറയിൽ കിണറ്റിൽ അകപ്പെട്ട ആടിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവ് ശ്വാസംമുട്ടി മരിച്ചു. മുല്ലശ്ശേരി അംഗനവാടിക്ക് സമീപം താമസിക്കുന്ന അൽത്താഫ് എന്ന 25 കാരനാണ് മരിച്ചത്. അൽതാഫ് കിണറ്റിൽ കുടുങ്ങിയ വിവരമറിഞ്ഞു കടക്കൽ നിന്നും ഫയർഫോഴ്‌സ് എത്തി പുറത്തെടുത്തെങ്കിലും,അപ്പോഴക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരിച്ച അൽത്താഫ് തിരുവനന്തപുരത്ത് സോളാറിന്റെ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെയാണ് ജോലി കഴിഞ്ഞു വീട്ടിൽ എത്തിയത്. 

Related Topics

Share this story