കൊല്ലത്ത് വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ ആക്രമിച്ച യുവാവ് അറസ്റ്റില്‍

crime
 കൊല്ലം: കൊല്ലത്ത് വീട്ടമ്മയായ യുവതിയെ കത്തി കൊണ്ട് ആക്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . കൊല്ലം കിഴക്കേനടയില്‍ നടന്ന സംഭവത്തില്‍ കൊടുവിള സ്വദേശി ജിജോ (27) ആണ് പോലീസ് അറസ്റ്റ് ചെയ്തത് .ഇയാള്‍ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ആക്രമണം നടത്തിയത്. യുവതിയെ പ്രതി നിരന്തരം ഫോണില്‍ വിളിച്ച്‌ ശല്യം ചെയ്തിരുന്നു. യുവതിയുടെ ഭര്‍ത്താവ് ഇത് ചോദ്യം ചെയ്യുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായായ യുവാവ് യുവതിയെ ആക്രമിക്കുകയായിരുന്നു

Share this story