കൊല്ലത്ത് ട്രെ​യി​നി​ല്‍ യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച പ​തി​നേ​ഴു​കാ​ര​ന്‍ അറസ്റ്റിൽ

rape
 കൊ​ല്ലം: ട്രെ​യി​നിനുള്ളിൽ വച്ച് യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച പ​തി​നേ​ഴു​കാ​ര​ന്‍ പി​ടി​യി​ല്‍. കാ​സ​ര്‍കോ​ട് സ്വ​ദേ​ശി​യാണ്​ റെ​യി​ല്‍വേ പൊ​ലീ​സിന്റെ പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ച 2.30ന് ​മം​ഗ​ലാ​പു​രം -തി​രു​വ​ന​ന്ത​പു​രം എ​ക്‌​സ്പ്ര​സ് കൊ​ല്ലം റെ​യി​ല്‍വേ സ്​​റ്റേ​ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി​നി​യാ​യ 33 വയസുള്ള യുവതിക്ക് നേ​രെ​യാ​ണ് ലൈം​ഗി​കാ​തി​ക്ര​മം ഉ​ണ്ടാ​യ​ത്. കൊ​ല്ലം റെ​യി​ൽ​വേ പൊ​ലീ​സ് കേ​സെ​ടു​ത്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി ചി​ല്‍ഡ്ര​ന്‍സ് ഹോ​മി​ലേ​ക്ക് മാ​റ്റി.

Share this story