Times Kerala

കൊച്ചി മേയറുടെ പി.എ എന്ന പേരില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടി: യുവാവ് അറസ്റ്റില്‍
 

 
കൊച്ചി മേയറുടെ പി.എ എന്ന പേരില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടി: യുവാവ് അറസ്റ്റില്‍

കൊച്ചി: നഗരസഭയില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ ഒരാള്‍ പിടയില്‍. ഫോര്‍ട്ട് കൊച്ചി കല്‍വത്തി അനീഷിനെ (38)യാണ് ഞാറയ്ക്കല്‍ പോലീസ്  അറസ്റ്റ് ചെയ്തത്. കൊച്ചി ഡെപ്യൂട്ടി മേയറുടെ പി.എ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് അനീഷ് കബളിപ്പിച്ചതെന്നാണ് പരാതിക്കാരന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം നടന്നത്.  

എടവനക്കാട് സ്വദേശിയ്ക്ക് കൊച്ചി നഗരസഭയില്‍ കണ്ടിജന്റ് സൂപ്പര്‍വൈസറായി ജോലി നല്‍കാമെന്ന് പറഞ്ഞ് 60,000 രൂപയാണ് ഇയാള്‍ കെപ്പറ്റിയത്. കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെ  പരാതിക്കാരന്‍ മേയര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പരാതി പൊലീസിന് കൈമാറിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും  ഇതിന് പിന്നാലെ അനീഷ് ഒളിവില്‍ പോവുകയുമായിരുന്നു. 

തുടര്‍ന്ന് ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അനീഷിനെ  ശനിയാഴ്ചയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

Related Topics

Share this story