കൊച്ചി നഗരസഭയുടെ ഭാഗം കേൾക്കാതെയാണ് ദേശീയ ഹരിത ട്രൈബ്യൂണൽ 100 കോടി രൂപ പിഴ ചുമത്തിയതെന്ന് കൊച്ചി മേയർ എം അനിൽകുമാർ
Sat, 18 Mar 2023

കൊച്ചി നഗരസഭയുടെ ഭാഗം കേൾക്കാതെയാണ് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) 100 കോടി രൂപ പിഴ ചുമത്തിയതെന്ന് കൊച്ചി മേയർ എം അനിൽകുമാർ പറഞ്ഞു. എൻജിടിയുടെ ഉത്തരവിനെതിരെ കോർപ്പറേഷൻ അപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. നഷ്ടം കണക്കാക്കാതെയാണ് എൻജിടി പിഴ ചുമത്തിയത്.
ഇത് അംഗീകരിക്കാനാകില്ല. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് ഞങ്ങൾ അപ്പീൽ നൽകും,” അനിൽ കുമാർ പറഞ്ഞു. ഹൈക്കോടതിയിൽ കേസ് നടക്കുന്നുണ്ടെന്ന കാര്യം പോലും ഹരിത ട്രൈബ്യൂണൽ പരിഗണിച്ചില്ല. തീപിടിത്തം മൂലമുള്ള നഷ്ടം കണക്കാക്കാതെ 100 കോടി രൂപ എൻജിടി എങ്ങനെയാണ് പിഴയിട്ടത്? അദ്ദേഹം ചോദിച്ചു.