കിറ്റക്സ് തൊഴിലാളികളെ എംഎൽഎയുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ മർദ്ദിച്ചെന്ന് പരാതി

283

കിഴക്കമ്പലം: കിറ്റക്സ് തൊഴിലാളികളും കുന്നത്തുനാട് എംഎൽഎ  ശ്രീനിജനും  തമ്മിൽ തർക്കം. തൊഴിലാളികളുമായി തർക്കമുണ്ടായത് ശ്രീനിജനും നാട്ടുകാരും പെരിയാർവാലി കനാൽ സന്ദർശിക്കാൻ  എത്തിയപ്പോഴാണ് .  കിറ്റക്സ് തൊഴിലാളികൾ എംഎൽഎയുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ  മർദ്ദിച്ചെന്ന് ആരോപിച്ച് ചികിത്സ തേടി. എംഎൽഎ എത്തിയത്  നാട്ടുകാർക്ക് പെരിയാർവാലി കനാലിലെ വെള്ളം ലഭിക്കാത്തത് പരിശോധിക്കാനാണ്.  

കൂടാതെ  കിറ്റക്സ്  നിർമ്മാണ പ്രവർത്തികൾക്കായി കനാലിലെ വെള്ളം  ഉപയോഗിക്കുന്നുവെന്നും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.  കിറ്റക്സ് കമ്പനി പ്രതികരിച്ചത് ഇത്തരത്തിൽ വെള്ളം ഉപയോഗിക്കുന്നില്ലെന്നാണ്.

 കിറ്റക്സിന്റെ ആരോപണം എംഎൽഎയും സിപിഎം പ്രവർത്തകരും  കെട്ടിട നിർമ്മാണം തൊഴിലാളികൾക്ക് വേണ്ടി നടക്കുന്ന കമ്പനി ഭൂമിയിൽ  അതിക്രമിച്ചു കയറി പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നാണ്.  മർദ്ദിച്ചത് ഇവരുടെ ദൃശ്യങ്ങളെടുത്ത തൊഴിലാളികളെയാണെന്നും  ക്യാമറ തല്ലിത്തകർത്തെന്നും കിറ്റക്സ് ആരോപിക്കുന്നു. 

Share this story