യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: മുഖ്യപ്രതി പിടിയിൽ
Sat, 18 Mar 2023

തിരുവനന്തപുരം: വിദേശത്തുനിന്ന് എര്‍പോര്‍ട്ടിലെത്തിയ തൃശൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ ഒന്നാംപ്രതിയെ പൊലീസ് പിടികൂടി. തൃശൂർ, പീച്ചി, ഉദയപുരം കോളനിയില്‍ രമേഷി(34)നെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അബൂദബിയില്‍ നിന്ന് തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിയ തൃശൂര്‍ സ്വദേശി അജീഷിനെയാണ് പ്രതി രമേശ് ഉൾപ്പെടുന്ന സംഘം കാറില്‍ തട്ടിക്കൊണ്ട് പോയി ബാഗും മറ്റു സാധനകളും പിടിച്ചുവാങ്ങി മർദിച്ചശേഷം വഴിയിൽ ഉപേക്ഷിച്ചത്.