Times Kerala

ഖാദി റിബേറ്റ് വിപണന മേള;  ഉദ്ഘാടനം ചെയ്തു
 

 
yt


സര്‍വോദയ പക്ഷത്തോടനുബന്ധിച്ചുള്ള  ഖാദി റിബേറ്റ്  വിപണന മേളയുടെ   ഉദ്ഘാടനവും 2023  ലെ ഓണം മേളയുടെ സംസ്ഥാന തല നറുക്കെടുപ്പില്‍ സമ്മാനമായി ലഭിച്ച  സ്വര്‍ണ നാണയത്തിന്റെ   വിതരണവും   ജില്ലാ ഖാദി ഗ്രാമവ്യവ്യസായ ഓഫീസില്‍  നടന്നു. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്   മെമ്പര്‍   കെ.പി. മുകുന്ദന്റെ   അധ്യക്ഷതയില്‍ കൂടിയ   യോഗത്തില്‍  റിബേറ്റ് മേളയുടെ ഉദ്ഘാടനം  ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് മേഴ്സി മാത്യു  നിര്‍വഹിച്ചു.   

 ഖാദി ബോര്‍ഡ്   മെമ്പര്‍  സാജന്‍ തൊടുക  സമ്മാന വിതരണം നടത്തി. പ്രോജക്ട് ഓഫീസര്‍ എം.വി മനോജ്കുമാര്‍, അസി.രജിസ്ട്രാര്‍ റ്റി എസ്പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫെബ്രുവരി 14 വരെയാണ് റിബേറ്റ് മേള.കേരള ഖാദി ഗ്രാമവ്യവസായ വകുപ്പിന്റെകീഴിലുള്ള  ഇലന്തൂര്‍, അടൂര്‍ റവന്യൂ ടവര്‍, അബാന്‍ ജംഗ്ഷന്‍ പത്തനംതിട്ട, റാന്നി ചേത്തോങ്കര എന്നിവിടങ്ങളില്‍  പ്രവര്‍ത്തിക്കുന്ന വിപണനശാലകളില്‍ വിപുലമായ വസ്ത്രശേഖരംഏര്‍പ്പെടുത്തിയിട്ടുള്ളതായി  പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
 

Related Topics

Share this story