കേരളോത്സവം ഓൺലൈനായി സംഘടിപ്പിക്കുന്നു

456
കോവിഡ് വ്യാപനം കണക്കിലെടുത്ത് ഈ വര്‍ഷത്തെ കേരളോത്സവം പൂര്‍ണ്ണമായും ഓണ്‍ലൈനായി സംഘടിപ്പിക്കുന്നു. കായിക മത്സരങ്ങള്‍ ഉണ്ടാകില്ല. 49 ഇനം കലാമത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ വെബ് ആപ്ലിക്കേഷനിലൂടെയാണ് രജിസ്‌ട്രേഷനും വീഡിയോ അപ് ലോഡിങ്ങും സംഘടിപ്പിക്കുന്നത്. നവംബര്‍ 25 മുതല്‍ 30 വരെ www.Keralotsavam.com ൽ മത്സരാര്‍ത്ഥികള്‍ക്കും ക്ലബ്ബുകള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. മാനുവലും വീഡിയോ ട്യൂട്ടോറിയലും ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിലെ മത്സരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. മത്സരാര്‍ത്ഥികള്‍ക്ക് നേരിട്ട് ജില്ലാ മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാ-സംസ്ഥാനതല വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും പ്രൈസ്മണിയും ലഭിക്കും.

Share this story