Times Kerala

കേരളീയം 2023: നടത്തിപ്പിനു വിപുലമായ കമ്മിറ്റികൾ
 

 
കേരളീയം 2023: നടത്തിപ്പിനു വിപുലമായ കമ്മിറ്റികൾ

കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ ഏഴു വരെ തലസ്ഥാന നഗരം വേദിയാകുന്ന 'കേരളീയം 2023' പരിപാടിയുടെ സംഘാടനത്തിനായി പ്രവർത്തിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രിമാരായ എ.കെ. ആന്റണി, വി.എസ്. അച്യുതാനന്ദൻ എന്നിവർ മുഖ്യ രക്ഷാധികാരികളായ വിപുലമായ കമ്മിറ്റി.

മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻ കുട്ടി, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവായ പി.കെ. കുഞ്ഞാലികുട്ടി,  ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ പ്രൊഫ. വി.കെ. രാമചന്ദ്രൻ, കലാ, സാംസ്‌കാരിക, സാഹിത്യ, സാമുദായിക, സിനിമാ, മാധ്യമ, വ്യവസായ രംഗത്തെ പ്രമുഖർ എന്നിവർ രക്ഷാധികാരി സമിതി അംഗങ്ങളുമാണ്.

എം.പിമാരായ ഡോ.ശശി തരൂർ, ബിനോയ് വിശ്വം, എ.എ. റഹീം, എം.എൽ.എമാരായ വി. ജോയി, കോവൂർ കുഞ്ഞുമോൻ, അംബിക, വി. ശശി, ഡി.കെ. മുരളി, കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്, ജി. സ്റ്റീഫൻ, സി.കെ. ഹരീന്ദ്രൻ, ഐ.ബി.സതീഷ്, എം. വിൻസെന്റ്, ആൻസലൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി. ഗണേഷ് കുമാർ എന്നിവർ ഉപരക്ഷാധികാരികളുമാണ്. ധനകാര്യ വകുപ്പു മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷനായ സ്റ്റിയറിങ് കമ്മിറ്റിയും പരിപാടിയുടെ വിജയത്തിനായി രൂപീകരിച്ചിട്ടുണ്ട്. മന്ത്രിമാരായ കെ. രാജൻ, വി. ശിവൻകുട്ടി, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, സജി ചെറിയാൻ, ജി.ആർ. അനിൽ, ഡോ. ആർ. ബിന്ദു, കെ. കൃഷ്ണൻകുട്ടി, പി. പ്രസാദ്, ആന്റണി രാജു , എം.ബി. രാജേഷ് എന്നിവർ കമ്മിറ്റി അംഗങ്ങളുമാണ്. പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടിയാണ് പൊതു സ്വാഗത സംഘം ചെയർമാൻ. ചീഫ് സെക്രട്ടറി ഡോ. വി. വേണു ജനറൽ കൺവീനറും വ്യവസായ വകുപ്പ് ഡയറക്ടർ ഹരികിഷോർ കൺവീനറുമാണ്.
 

Related Topics

Share this story