Times Kerala

വെന്തുരുകി കേരളം; സംസ്ഥാനത്ത് ചൂട് തന്നെ, 12 ജില്ലകളിൽ യെല്ലോ അലർട്ട്

 
 സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യത; വെള്ളിയാഴ്ച്ച വരെ 12 ജില്ലകളിൽ യല്ലോ അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  മുന്നറിയിപ്പ് നൽകി. 12 ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കുകയാണ്. 2 മുതൽ 4 °c വരെ താപനില വർധിക്കാൻ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. പാലക്കാട്‌ ജില്ലയിൽ 39°c വരെയും, കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി വരെയും, താപനില വർധിക്കുമെന്നാണ്  മുന്നറിയിപ്പ്.

മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. അതിനിടെ കള്ളക്കടൽ പ്രതിഭാസം കാരണം കേരളതീരത്ത് പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് തുടരുകയാണ്. അതേസമയം ചില സ്ഥലങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു

Related Topics

Share this story