Description
Digital Voice of Kerala
Sunday, May 17, 2026

Digital Voice of Kerala
HomeKeralaVD സതീശൻ മന്ത്രിസഭയിൽ ആരൊക്കെയെന്ന് ഇന്നറിയാം: കേരള കോൺഗ്രസിന് ഒരു മന്ത്രി...

VD സതീശൻ മന്ത്രിസഭയിൽ ആരൊക്കെയെന്ന് ഇന്നറിയാം: കേരള കോൺഗ്രസിന് ഒരു മന്ത്രി മാത്രം? | Kerala UDF Cabinet

🎙️ Latest Podcast

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകുമെന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമാകും. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിമാരുടെ ഔദ്യോഗിക പട്ടിക ഇന്ന് പ്രഖ്യാപിക്കുകയും തുടർന്ന് ഗവർണർക്ക് കൈമാറുകയും ചെയ്യും. പുതിയ സതീശൻ മന്ത്രിസഭയിൽ കേരള കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ ഉണ്ടാകില്ലെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം.(Kerala UDF Cabinet, VD Satheesan to announce Kerala UDF cabinet list and department allocation today)

പകരം ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയുമായിരിക്കും പാർട്ടിക്ക് ലഭിക്കുക. കേരള കോൺഗ്രസ് പ്രതിനിധിയായി മോൻസ് ജോസഫ് മന്ത്രിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. അദ്ദേഹത്തിന് ജലവിഭവ വകുപ്പോ കൃഷി വകുപ്പോ ലഭിക്കാനാണ് സാധ്യത. അതേസമയം, അനൂപ് ജേക്കബും മാണി സി. കാപ്പനും ടേം വ്യവസ്ഥയിൽ മന്ത്രിമാരാകുമെന്നാണ് സൂചന.

മന്ത്രിമാരുടെ വകുപ്പുകളെച്ചൊല്ലിയുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണ്. ലഭ്യമായ സൂചനകൾ പ്രകാരം വി.ഡി. സതീശൻ (മുഖ്യമന്ത്രി): ധനകാര്യം, തുറമുഖം, രമേശ് ചെന്നിത്തല: മന്ത്രിസഭയിലെ രണ്ടാമനായി ആഭ്യന്തരവും വിജിലൻസും കൈകാര്യം ചെയ്യും, സണ്ണി ജോസഫ് : റവന്യു വകുപ്പ്, കെ. മുരളീധരൻ: ആരോഗ്യ വകുപ്പ്, എ.പി. അനിൽകുമാർ: ടൂറിസം, എക്സൈസ് വകുപ്പുകൾ, പി.സി. വിഷ്ണുനാഥ്: ഉന്നത വിദ്യാഭ്യാസം അല്ലെങ്കിൽ വൈദ്യുതി വകുപ്പ്, ബിന്ദു കൃഷ്ണ : സാമൂഹ്യനീതി വകുപ്പ്.സി.പി. ജോൺ : സഹകരണ വകുപ്പ് എന്നിവയാണ് കൈകാര്യം ചെയ്തേക്കുക. മുസ്ലീം ലീഗിന് 2011-ലെ യു.ഡി.എഫ് മന്ത്രിസഭയിലുണ്ടായിരുന്ന അതേ വകുപ്പുകൾ തന്നെ ലഭിക്കാനാണ് സാധ്യത.

Story Summary

Designated Chief Minister V D Satheesan will officially announce the UDF cabinet list and hand it over to the Governor today. Ramesh Chennithala is confirmed to handle Home and Vigilance, while Kerala Congress will get one ministerial berth with Mons Joseph likely taking Charge, alongside a Chief Whip post.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.