Times Kerala

 
കേരള ഖര മാലിന്യ പരിപാലന പദ്ധതി : മുവാറ്റുപുഴയിൽ സർവേ പൂർത്തിയായി

 
  കേരള ഖര മാലിന്യ പരിപാലന പദ്ധതി : മുവാറ്റുപുഴയിൽ സർവേ പൂർത്തിയായി
 

മൂവാറ്റുപുഴ നഗരസഭയിൽ കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായുള്ള സർവേ നടപടികൾ പൂർത്തിയായി.  നഗരസഭയിൽ ഉല്പാദിപ്പിക്കപെടുന്ന മാലിന്യത്തിന്റെ അളവ് കണക്കാക്കുക, നഗരത്തിൽ കേരള ഖര മാലിന്യ പദ്ധതി പ്രകാരമുള്ള 25 വർഷത്തെ ഖര മാലിന്യ ആക്ഷൻ പ്ലാൻ തയാറാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സർവേ നടത്തിയത്.

ഖര മാലിന്യത്തിന്റെ അളവ്, ഘടന എന്നിവ വ്യക്തമാകുന്നതിനാണ്  സർവേ നടത്തിയത്. വീടുകളിൽ ഉണ്ടാകുന്ന ഖര മാലിന്യത്തിന്റെ അളവും, തരവും, ഗുണനിലവാരവും വിലയിരുത്തുന്നതിനുളള പഠനവും സർവേക്കൊപ്പം സംഘടിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട വീടുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും ജൈവ-അജൈവ മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിച്ചാണ് പഠനം നടത്തിയത്. ദിവസേന ശേഖരിക്കുന്ന  മാലിന്യങ്ങളിൽ അജൈവ മാലിന്യം 11 തരം ആയി തിരിച്ച് അളവ് കണക്കാക്കി രജിസ്റ്ററിൽ രേഖപ്പെടുത്തി ലാബിൽ നൽകുന്നതാണ് പഠന രീതി.

ലാബിൽ നടക്കുന്ന പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് നഗരസഭയിൽ  ഖര മാലിന്യ ആക്ഷൻ പ്ലാൻ തയാറാക്കുന്നത്.  ഹരിതകർമ സേന അംഗങ്ങളുടെ എട്ട് ദിവസത്തെ തുടർച്ചയായ പ്രവർത്തനത്തിലൂടെയാണ്  സർവേ നടപടികൾ പൂർത്തിയാക്കിയത്. മുവാറ്റുപുഴയ്ക്ക് പുറമേ പിറവം, മരട്, കൂത്താട്ടുകുളം, നോർത്ത് പറവൂർ, പെരുമ്പാവൂർ എന്നീ നഗരസഭകളിലും സർവേ നടപടികൾ പൂർത്തിയാക്കി.

Related Topics

Share this story