കൊച്ചി: വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ സംസ്ഥാനത്തെ ഹോട്ടൽ ഉടമകളും വ്യാപാരികളും സമരത്തിലേക്ക്. ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷൻ, വ്യാപാരി വ്യവസായി ഏകോപനസമിതി തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് സ്ഥാപനങ്ങൾ അടച്ചിട്ട് പ്രതിഷേധിക്കും. ഹോട്ടലുകൾക്ക് പുറമെ കാറ്ററിംഗ് സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, തട്ടുകടകൾ എന്നിവയും പണിമുടക്കിന്റെ ഭാഗമാകും.(Kerala Hotels And Bakeries Strike Today Over Commercial LPG Price Hike)
19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 993 രൂപ കൂട്ടിയതോടെ സംസ്ഥാനത്ത് വില 3000 കടന്നു. കടകൾ അടച്ചിടുന്നതിന് പുറമെ ഓൺലൈൻ ഭക്ഷണ വിതരണവും നിർത്തിവെക്കും. കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനങ്ങൾ നടത്തും. കോവിഡ് പ്രതിസന്ധിക്കും എൽപിജി നിയന്ത്രണങ്ങൾക്കും ശേഷം കരകയറി വരുന്ന ഹോട്ടൽ മേഖലയ്ക്ക് ഈ വിലവർധന കനത്ത തിരിച്ചടിയാണെന്ന് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
പ്രവർത്തനച്ചെലവ് ഇത്രയധികം ഉയരുന്നത് ഭക്ഷണ പദാർത്ഥങ്ങളുടെ വില വർധിപ്പിക്കാൻ ഹോട്ടലുകാരെ നിർബന്ധിതരാക്കും. ഇത് സാധാരണക്കാരായ ഉപഭോക്താക്കളെയും വലിയ രീതിയിൽ ബാധിക്കും.
Story Summary
Hotels, restaurants, and bakeries in Kerala are on strike today protesting the massive hike of ₹993 in commercial LPG cylinder prices. With the suspension of online food delivery and shutters down, the state’s food industry is severely hit by this protest against central government policies.

