കൊച്ചി: ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. പോലീസ് സ്വന്തം ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് കേസ് പരിഗണിക്കവെ കോടതി നിരീക്ഷിച്ചു. നടപടികളുടെ ഭാഗമായി അന്വേഷണച്ചുമതലയുള്ള ഡി വൈ സു പിയും ക്രൈംബ്രാഞ്ച് എസ്.പിയും കോടതിയിൽ നേരിട്ട് ഹാജരായിരുന്നു.(Kerala High Court Slams Police Over Nithin Raj Death Case Investigation)
കേസ് പരിഗണിക്കുന്നതിനിടെ കോടതി മുറിയിലെ ലൈവ് മൈക്ക് ഓഫ് ചെയ്യാൻ ശ്രമിച്ച പോലീസുകാരനെ ജഡ്ജി രൂക്ഷമായി വിമർശിക്കുകയും ഉടൻ തന്നെ മൈക്ക് ഓൺ ചെയ്യിപ്പിക്കുകയും ചെയ്തു. സർക്കാർ ഒന്ന് നാറിക്കോട്ടെ എന്ന ഉദ്ദേശം നിങ്ങൾക്കുണ്ടോ? ആഭ്യന്തര വകുപ്പിന്റെ ശോഭ ഇല്ലാതാക്കാൻ ആരെങ്കിലും പറഞ്ഞോ? ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും വൈരാഗ്യമുണ്ടോ എന്നിങ്ങനെ അതിരൂക്ഷമായ ചോദ്യങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്.
കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. പ്രതിക്ക് സുപ്രീം കോടതി വരെ അപ്പീലിന് പോകാൻ പോലീസ് അവസരമൊരുക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി, ഇത്തരം വീഴ്ചകൾ കൊണ്ട് ഒരു പ്രതിയെയും രക്ഷിക്കാനാകില്ലെന്നും ഓർമ്മിപ്പിച്ചു. കേസിൽ പോലീസിന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടിയുണ്ടായില്ലെങ്കിൽ കോടതി നേരിട്ട് അന്വേഷണത്തിന് ഉത്തരവിടുമെന്നും മുന്നറിയിപ്പ് നൽകി. കേസിൽ വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ എ.ഡി.ജി.പിക്ക് നിർദേശം നൽകിയ ഹൈക്കോടതി, ഹർജി വീണ്ടും പരിഗണിക്കുന്നതിനായി രണ്ടാഴ്ചത്തേക്ക് മാറ്റി.
Story Summary
The Kerala High Court strongly criticized the police for their handling of the Nithin Raj death case, questioning whether they were trying to embarrass the state government and its Home Department. Warning that failure in investigation would force the court to order an independent inquiry, the bench directed the ADGP to submit details of actions taken against the negligent investigating officers.


